ഒരു വർഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാൽ വിൽക്കാനാകാതെ വിഷമിക്കുന്ന ക്ഷീരകർഷകരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ ആരംഭിക്കുന്ന ആദ്യ കിടാരി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ കിടാരി പാർക്കാണു വലിയതുറയിൽ ആരംഭിക്കുന്നത്. 50 കിടാരികളെ വളർത്താൻ ശേഷിയുള്ള പാർക്കാണ് ഫാമിൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷീരമേഖല ശക്തിപ്പെടുത്താനുള്ള ക്ഷീരവികസന വകുപ്പിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണു കിടാരി പാർക്ക്. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആവശ്യമായ പശുക്കളെ സർക്കാർ ചെലവിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണു പദ്ധതിവഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
അന്യം നിന്നുപോകുന്ന നാടൻ ഇനങ്ങളെയും അധികം പാൽതരുന്ന പുതിയ ഇനം പശുക്കളെയും ചേർത്ത് കൂടുതൽ രോഗപ്രതിരോധ ശേഷിയുള്ള സങ്കരയിനങ്ങളെ കേരളത്തിൽത്തന്നെ വികസിപ്പിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് അധികം പാൽ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഫാമിൽ പശുക്കളെ വളർത്തി ക്ഷീരകർഷകർക്ക് നൽകാനും പശുക്കൾക്ക് ആവശ്യമുള്ള പുല്ല് ഇവിടെ തന്നെ ഉല്പാദിപ്പിക്കാനുമുള്ള സംയോജിതമായി പരിപാടിയാണ് കിടാരി പാർക്കിന്റെ നിർമാണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 മാർച്ചിൽ പാർക്കിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നും നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ തൊഴിൽ നൽകാൻ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കൗൺസിലർമാരായ ജെ സുധീർ, മിലാനി പെരേര, വി.എസ്. സുലോചനൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടി.കെ. അനികുമാരി, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടർ സി. സുജയ്കുമാർ, ഫാം ഹെഡ് പി.എം രാധിക തുടങ്ങിയവർ പങ്കെടുത്തു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി