തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ കൃഷിമന്ത്രി പി. പ്രസാദ് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കാർഷിക മേഖലക്ക് ഉണർവ്വേകുന്ന വൈവിദ്ധ്യവും സമഗ്രവുമായ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതെന്നും കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ കേരളം 567.14 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതികൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം ഒന്നര ലക്ഷം രൂപ വരെയുള്ള വായ്പ്പകൾക്കും കർഷകർ ബാങ്കുകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല എന്നത് കർശനമായി നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഫാർമർ പ്രൊഡ്യുസർ കമ്പനികൾ രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് ഗ്യാരന്റീ കവറേജ് ലഭ്യമാക്കണമെന്നും, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് നബാർഡ് ഒരു ശതമാനം പലിശക്ക് വായ്പ്പ ലഭ്യപ്പാക്കുന്നത് എഫ്.പി.ഓ കൾക്കും ലഭ്യമാക്കണമെന്നും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി. പ്രാഥമിക കാര്ഷികോല്പന്ന സംസ്കരണ യൂണിറ്റുകൾക്കുള്ള വായ്പ പലിശ ഇളവ് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്കും ലഭ്യമാകാണാമെന്ന നിർദ്ദേശം കേരളം മുൻപോട്ടു വച്ചു.
എണ്ണകുരു ഉത്പാദന പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണമെന്നും, എണ്ണപ്പന നടീൽ വസ്തുക്കളുടെ ഒരു ഉല്പാദന യൂണിറ്റ് കൂടി അനുവദിക്കണമെന്നും, കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം, മറ്റു രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളക് പോലുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിവിധ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായും മറ്റും കയറ്റുമതി ചെയ്തു പോകുന്നത് കേരളത്തിലെ തനത് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഭീഷണിയാണെന്നതിനാൽ ആയതിന് നിയന്ത്രണം ഏർപ്പെടുത്തണം, കേരളത്തിന്റെ തനത് ഉല്പന്നങ്ങളായ ഗന്ധക ശാല അരി, വാഴക്കുളം പൈനാപ്പിൾ, നേന്ത്രപ്പഴം എന്നിവ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കണം, കയറ്റുമതി മേഖലയിൽ കാർഗോ സർവീസിൽ കേന്ദ്രം നടപ്പിലാക്കിയ “ഓപ്പൺ സ്കൈ പോളിസി” നിയന്ത്രണം പുനഃപരിശോധിക്കണം, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി സർവ്വീസ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നതുമാണ് കേരളത്തിന്റെ മറ്റ് ആവശ്യങ്ങൾ.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി