Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ബ്രിക്‌സ് ഉച്ച കോടിയിൽ അഫ്‌ഗാനെതിരെ പ്രമുഖ രാജ്യങ്ങൾ

ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി .ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ തുടങ്ങിയ ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോണ്‍സണാരോ എന്നിവര്‍ പങ്കെടുത്തു.

അഫ്ഗാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം ലോകവ്യാപകമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇനി അഫ്ഗാനിസ്താന്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകരുത്. എന്നാല്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് തീവ്രവാദവും മയക്കുമരുന്ന് ഉത്പാദനവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് ലോക സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായേക്കും. അഫ്ഗാന്‍ വിഷയത്തില്‍ യഥാസമയത്ത് ലോകരാജ്യങ്ങള്‍ ഇടപെട്ടത് വളരെ നല്ല കാര്യമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.