Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ജമ്മുവിന്റെ സാഹോദര്യം ആര്‍.എസ്​.എസ്​ – ബി.ജെ.പി സംഘം തകര്‍ക്കുന്നു : രാഹുല്‍ ഗാന്ധി

ജമ്മു: താനൊരു കശ്​മീരി പണ്ഡിറ്റ് ആണെന്നും മാതാ വൈഷ്​ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക്​ വീട്ടിലെത്തിയ അനുഭവമാണെന്നും ​ രാഹുല്‍ ഗാന്ധി.

‘എനിക്ക്​ എന്‍റെ വീട്ടിലേക്ക്​ മടങ്ങിയെത്തിയതുപോലെയാണ്​ തോന്നുന്നത്​. എന്‍റെ കുടുംബത്തിന്​ ജമ്മു കശ്​മീരുമായി ഒരു നീണ്ട ബന്ധമുണ്ട്​. ഞാന്‍ ഒരു കശ്​മീരി പണ്ഡിറ്റാണ്​. എന്‍റെ കുടുംബവും കശ്​മീരി പണ്ഡിറ്റാണ്​. ഇന്ന്​ രാവിലെ കശ്​മീരി പണ്ഡിറ്റുകളുടെ ഒരു​ പ്രതിനിധി സംഘം എന്നെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്​ അവര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതായും ബി.ജെ.പി ഒന്നും ചെയ്​തില്ലെന്നും അവര്‍ പറഞ്ഞു’ -​രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി .

കശ്​മീരി പണ്ഡിറ്റുമാര്‍ക്ക്​ വേണ്ടതെല്ലാം ചെയ്​തു നല്‍കുമെന്ന്​ താന്‍ വാഗ്​ദാനം ചെയ്യുന്നുവെന്നും ജമ്മു കശ്​മീര്‍ സന്ദര്‍ശനത്തിനുശേഷം ലഡാക്കിലേക്ക്​ തിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജമ്മുവിന്​ എന്‍റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്​ഥാനമുണ്ട്​, ഇപ്പോള്‍ എന്‍റെ ഹൃദയം വേദനിക്കുന്നു. ജമ്മു കശ്​മീരിന്​ ഒരു സാഹോദര്യമുണ്ട്​. പക്ഷേ ആര്‍.എസ്​.എസ്​ -ബി.ജെ.പി സംഘം ആ സാഹോദര്യം നശിപ്പിക്കാന്‍ ശ്രമിക്കുന്നു – .

‘കൈ എന്നാല്‍ ഭയപ്പെടേണ്ട എന്നാണ്​ അര്‍ഥം. ശിവന്‍റെയും വാഹെ ഗുരുവിന്‍റെയും കൈകളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക്​ കാണാം’ -കൈ ഉയര്‍ത്തിക്കാണിച്ച്‌​ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി .

ജമ്മുകശ്​മീരിനെ ബി.ജെ.പി ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു . ‘നിങ്ങളുടെ സംസ്​ഥാന പദവി അവര്‍ തട്ടിയെടുത്തു. ജമ്മു കശ്​മീരിന്​ അവരുടെ സംസ്​ഥാന പദവി തിരികെ ലഭിക്കണം’ -രാഹുല്‍ പറഞ്ഞു .