Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

എം.എ.ജെ സര്‍വകലാശാലയുടെ വിവാദ ഭൂമി യു.പി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.

ലക്‌നൗ : സമാജ്‌വാദി പാര്‍ട്ടി എം.പി അസം ഖാന്‍ അദ്ധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ (ഏകദേശം 173 ഏക്കര്‍) ഭൂമി യു.പിയിലെ രാംപൂരിലെ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു.

മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റിനു കീഴിലാണ് സ‌ര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹര്‍ജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. 2005ല്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി ചില നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ട് തിരിച്ചുപിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിരവധി കേസുകളില്‍ കുറ്റാരോപിതനായ അസം ഖാനും മകന്‍ അബ്ദുള്ള ഖാനും സീതാപൂര്‍ ജില്ലാ ജയിലിലാണ്.