Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ചൊവ്വയില്‍ നിന്ന് പാറക്കല്ലുകളുമായി പെര്‍സിവറന്‍സ് റോവര്‍

വാഷിംഗ്ടണ്‍: ചൊവ്വ പരിവേഷണ രംഗത്ത് സുപ്രധാന നാഴികക്കല്ലായി നാസയുടെ പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയില്‍ നിന്ന് പാറക്കല്ലുകള്‍ ശേഖരിച്ചു. റോച്ചറ്റ് എന്ന വിളി പേരുള്ള പാറതുരന്നാണ് പേടകം കല്ലുകള്‍ ശേഖരിച്ചത്. സെപ്റ്റംബര്‍ 6നാണ് പെര്‍സിവറന്‍സ് ,​ മോണ്ട്‌ഡെനിയര്‍ എന്ന പേരിലുള്ള ആദ്യ സാമ്ബിള്‍ ശേഖരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മോണ്ടഗ്നാക് എന്ന രണ്ടാമത്തെ സാമ്ബിളും ശേഖരിച്ചതായി നാസ വ്യക്തമാക്കി. ഇത് ഭൂമിയിലേക്ക് എത്തിക്കാനായാല്‍ ഇവ ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സാമ്ബിളുകളാകും.

ഈ സാമ്ബിളുകള്‍ വിശകലനം ചെയ്താല്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യം,​ അഗ്നി പര്‍വതങ്ങള്‍ എന്നിവയെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്താനാകും. ചൊവ്വയില്‍ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായിരുന്നോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വ ചൂടുള്ളതും നനഞ്ഞതുമായിരുന്നു എന്നതിന്റെ തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചൊവ്വയില്‍ പര്യവേഷണം നടത്താനായി നാസ വിക്ഷേപിച്ച പെര്‍സീവറന്‍സ് പ്രധാനമായും മണ്ണ്, ഭൂമിശാസ്ത്രപരമായ ഘടന, അന്തരീക്ഷം തുടങ്ങിയവയെപ്പറ്റിയുള്ള വിവര ശേഖരണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. വീഡിയോ ക്യാമറകളും രണ്ട് മൈക്രോഫോണുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പേടകത്തിലുണ്ട്.”എല്ലാ നാസ ശാസ്ത്രത്തിനും, ഇത് ശരിക്കും ഒരു ചരിത്ര നിമിഷമാണ്,” വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തെ സയൻസ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ തോമസ് സുർബുചെൻ പറഞ്ഞു.