Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

നാര്‍ക്കോട്ടിക് ജിഹാദ്:വിവാദം സുവർണാവസരമാക്കി ബി.ജെ.പി.

കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ ജിഹാദികളും കോണ്‍​ഗ്രസ്-സി.പി.എം ഉള്‍പ്പെടെയുള്ള കപട മതേതര പാര്‍ട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാര്‍ക്കോട്ടിക്ക് ജിഹാ​ദും യാഥാര്‍ത്ഥ്യമാണെന്നും അമുസ്‍ലിംകളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ പറഞ്ഞു.

കോട്ടയത്തു കുര്‍ബാനയ്ക്കിടെ വൈദിന്റെ മുസ്ലിംവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെയാണ് സംഭവം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ച്‌ മാദ്ധ്യമങ്ങളെ കണ്ടത്. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്‌ലിം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ മീഡിയാകളോടായി പറഞ്ഞു .