Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പ്രമുഖ എയർ ലൈൻ കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു.

മുംബൈ .ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു.അടുത്ത വര്‍ഷത്തിന്റെ ആദ്യം മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു.
കടബാധ്യയെ തുടര്‍ന്ന് 2019ലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. എന്നാല്‍ എയര്‍വെയ്‌സിനെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് നാഷണല്‍ കമ്ബനീസ് ലോ ട്രിബ്യൂണല്‍ ഈ വര്‍ഷം ജൂണില്‍ അനുമതി നല്‍കിയരുന്നു.

കുമിഞ്ഞു കൂടിയ കടങ്ങള്‍ വരും മാസങ്ങളില്‍ കമ്ബനി കൊടുത്തുതീര്‍ക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ ന്യൂഡല്‍ഹി-മുംബൈ റൂട്ടില്‍ വിമാനം പറത്തി ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.