Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണണ്ടസ് അന്തരിച്ചു.

ന്യൂ ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലയിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടില്‍ നിന്നും യോഗ പരിശീലികിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ജുലൈ 18 നായിരുന്നു ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചത്. ബോധം നഷ്ടമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഐസിയുവില്‍ ചികിത്സിയില്‍ കഴിയവെ ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാറിലും രണ്ടാം യുപിഎ സര്‍ക്കാറിലും അഗമായിരുന്നു.

കേന്ദ്ര-റോഡ്-ഉപരിതല ഗാതഗത വകുപ്പ് മന്ത്രിയായിരുന്നു. യുവജനക്ഷേമം, കായികം,. തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തൊഴില്‍‌മന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ മികച്ച അഭിപ്രായം നേടിയിരുന്നു. ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെ തലയിടിച്ച്‌ വീണ് പരിക്കേല്‍ക്കുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു.