Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കർഷക സമരം ഇവിടെ വേണ്ട :ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ്

ചണ്ഡിഗഢ് : പഞ്ചാബിൽ നടക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരത്തിനെ എതിർത്ത് അമരീന്ദര്‍ സിംഗ്.​ കര്‍ഷക സമരം പഞ്ചാബിന്റെ സ,​സമ്ബദ് വ്യവസ്ഥയെ തക‌ര്‍ക്കുന്നുവെന്നും സമരം ചെയ്യണമെങ്കില്‍ ഡല്‍ഹിയിലേക്ക് പോകാനും അമരീന്ദര്‍ കർഷകരോട് ആവശ്യപ്പെട്ടു.
സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി കര്‍ഷകര്‍ക്കെതിരെ രംഗത്ത് വരുന്നത്. സമരം ചെയ്യുന്നവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണു ലക്ഷ്യമെങ്കില്‍ നിങ്ങളുടെ പ്രതിഷേധം ‍ഡല്‍ഹിയിലേക്കു മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്. അമരീന്ദര്‍ സിംഗ് പറഞ്ഞു. ഇന്ന് 113 കേന്ദ്രങ്ങളിലാണു കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഇതു ‍ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.