Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

റിസബാവ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലേറെ ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങി. നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാൽ ഇത് പുറത്തിറങ്ങിയില്ല. 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 90ൽ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാൽ ചിത്രം ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലൻ വേഷത്തിലൂടെയാണ്.

നൂറ്റമ്പതോളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു