Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ബ്രിട്ടൻ തയ്യാറെ ടുക്കുന്നു.

ലണ്ടൻ .12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് -19 വാക്സിൻ നൽകാൻ ബ്രിട്ടൻ തീരുമാനിച്ചു ,
ഈ മാസം ആദ്യം വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ സംയുക്ത സമിതി (JCVI)യാണ് ഇത്‌ ശുപാർശ നൽകിയത് . ബ്രിട്ടനിലെ 12-15 വയസ് പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോഎൻടെക് വാക്സിൻ ആദ്യ ഷോട്ട് എടുക്കണമെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർമാർ (CMOs) ശുപാർശ ചെയ്ത ത് .

യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രായേലും ചില യൂറോപ്യൻ രാജ്യങ്ങളും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടുണ്ട്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ CMO- കൾ, 12-15 വയസ് പ്രായമുള്ള എല്ലാ കുട്ടികൾക്കും യുവാക്കൾക്കും ഫൈസർ-ബയോടെക് കോവിഡ് -19 വാക്സിൻ ആദ്യ ഡോസ് നൽകണമെന്ന് ആവശ്യപെട്ടിട്ടുണ്ട് .