Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ചുവപ്പിൻ്റെ യുവ താരം കോണ്‍​ഗ്രസിലേക്കോ ?

ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍​ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതിന്റെ ഭാ​ഗമായി കനയ്യ കുമാര്‍ രാഹുല്‍ ​ഗാന്ധിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ ശരിയായി വന്നാല്‍ രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീരുമാനം വരുംദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് വിവരം.

കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവകരമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ആള്‍ക്കൂട്ടത്തെ അകര്‍ഷിക്കുന്ന മികച്ച നേതാക്കളുടെ ദൗര്‍ലഭ്യം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഘട്ടത്തിലാണ് കനയ്യ കുമാറുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.ഇടതു പക്ഷത്തിൻ്റെ താര നേതാവ് പാർട്ടി വിട്ടു പോകുന്നത് ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് ക്ഷീണമാകുമെന്നാണ് പൊതുവെ വില ഇരുത്തുന്നത്.