ബീജിംഗ്: കോവിഡിന്റെ ഡെല്‍റ്റ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ ഒരു നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫ്യൂജിയനില്‍ 45 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിരവധി കോവിഡ് കേസുകളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കടലോര നഗരമായ സിയാമെനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് ഘടകങ്ങളുടെ ഉല്‍പ്പാദന ഹബ്ബാണ് സിയാമെന്‍. അടിയന്തര ഘട്ടങ്ങളിലല്ലാതെ നഗരം വിട്ടുപോകരുതെന്ന് നഗരവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി. പാര്‍പ്പിട സമുച്ചയങ്ങളും ഗ്രാമങ്ങളും അടച്ചിരിക്കുകയാണ്. സിനിമ, ബാര്‍, ജിം, ലൈബ്രറി തുടങ്ങിയവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ മൂന്ന് നഗരങ്ങളിലായി 103 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം രണ്ട് വിദ്യാര്‍ഥികളിലാണ് രോഗബാധ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് പോയി തിരികെ വന്ന കുട്ടികളുടെ അച്ഛനില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്ത് കൊറോണ കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ചൈന ആദ്യ തരംഗം നിയന്ത്രണവിധേയമാക്കിയത്. രണ്ടാം തരംഗം നിയന്ത്രണവിധേയമാക്കാന്‍ ശക്തമായ നടപടികളാണ് പ്രാദേശിക ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ

ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.