Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഐപിഎല്‍ ടീമുകള്‍ക്കുള്ള ലേലം ഒക്ടോബര്‍ പതിനേഴിന്.

മുംബൈ .ഐപിഎല്ലില്‍ പുതിയ രണ്ട് പുതിയ ടീമുകള്‍ക്കുള്ള ലേലം ഒക്ടോബര്‍ 17 ന് നടക്കുമെന്ന് എഎന്‍ഐ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിന് ശേഷം ട്വന്റി 20 ലോകകപ്പ് ആരംഭിച്ച ശേഷം ആവും ഐപിഎല്ലിലെ ഒമ്ബത്, പത്ത് ടീമുകളെ പ്രഖ്യാപിക്കുക.

രണ്ട് പുതിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനും നടത്തിപ്പിനുമുള്ള ടെന്‍ഡര്‍ പുറത്തിറക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഐപിഎല്ലിന്റെ ഗവേണിംഗ് കൗണ്‍സില്‍ ഇത് സംബന്ധിച്ച്‌ ടെന്‍ഡര്‍ നടപടികളും പ്രഖ്യാപിച്ചിരുന്നു. “ഐപിഎല്‍ 2022 സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രണ്ട് പുതിയ ടീമുകളില്‍ ഒന്ന് സ്വന്തമാക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശം കരസ്ഥമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നു,”എന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
ടെണ്ടര്‍ രേഖ വാങ്ങുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 5 ആണ്.

പുതിയ ടീമുകള്‍ക്കായുള്ള ലേല പ്രക്രിയയില്‍ പങ്കെടുക്കാന്‍ കണ്‍സോര്‍ഷ്യങ്ങള്‍ക്കും ബിഡിസിഐ അനുമതി നല്‍കുന്നു. പുതിയ ടീമുകള്‍ക്ക് അഹമ്മദാബാദ്, ലക്നൗ, പൂനെ അടക്കമുള്ള നഗരങ്ങള്‍ വേദികളായി തിരഞ്ഞെടുക്കാനാവും. വലിയശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും ലക്നൗവിലെ ഏകാന സ്റ്റേഡിയവും പുതിയ ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.