Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ദില്ലിയില്‍ ഭീകരാക്രമണ പദ്ധതി ഇട്ട ആറ് ഇസ്ലാമിക് ഭീകരർ പിടിയിൽ.

ന്യൂ ഡൽഹി .ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ആറ് ഭീകരരെ പിടികൂടി ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍.ദില്ലി, മുംബൈ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതി ഇട്ടിരുന്നതായും ദില്ലി പൊലീസ് അറിയിച്ചു.നവരാത്രി, രാംലീല ഉത്സവാഘോഷദിനങ്ങളില്‍ മുംബൈ, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും പ്രത്യേക ആക്രമണപദ്ധതി നടന്നതായും പറയുന്നു. ഇവിടുത്തെ രാഷ്ട്രീയ റാലികള്‍ക്ക് നേരെ ബോംബ്സ്ഫോടനം നടത്താനും ലക്ഷ്യമിട്ടിരുന്നു.

ദില്ലി, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരവും ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു..അറസ്റ്റിലായവരില്‍ രണ്ട് ഭീകരര്‍ പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരാണ്.

സംഘത്തില്‍ 15 പേരോളം ഉണ്ടെന്നും ഇവരെ രണ്ട് സംഘമായി തിരിച്ചാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമാണ് ഭീകരാക്രമണ പദ്ധതിക്ക് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്.