Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ഉള്ളി വില കൂടുമെന്ന് റിപ്പോര്‍ട്ടുകൾ

കോഴിക്കോട്: ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകൾ. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിപണി വിദഗ്ധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് വിവരം.

മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഉ​ള്ളി കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​വും ക​ന​ത്ത മ​ഴ​യും കൃ​ഷി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​പ​ണി​യി​ലും ഇ​തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഉ​ള്ളി വി​ല കൂ​ടി​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.