Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

വയനാട് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എ യുമായി യുവതി ഉൾപ്പെടെ ഉള്ള സംഘത്തെ അറസ്റ്റ് ചെയ്തു.

കൽപ്പറ്റ.വിപണിയില്‍ പത്ത് ലക്ഷത്തിലേറെ രൂപാ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്ന് പേരെ കേരള- കര്‍ണ്ണാടക അതിര്‍ത്തിയില്‍ വെച്ച്‌ എക്‌സൈസ് സംഘം പിടികൂടിതിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍(25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40) എന്നിവരെയാണ് ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച്‌ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിടെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്ട് കാറും കസ്റ്റഡിയിലെടുത്തു. പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ ,വിബിന്‍,സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി ,വനിതാ സിഇഒ ഷൈനി.കെ. ഇ എന്നിവര്‍ പങ്കെടുത്തു.