Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍  അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. വിജയകരമായി പൂര്‍ത്തീകരിച്ച  20 നും 30 നും ഇടക്ക്  പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്.    15 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമായിരിക്കും.   പ്രസ്തുത കാലയളവില്‍ പ്രതിമാസം 7500 രൂപ സ്‌റ്റൈപ്പന്റ് അനുവദിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2021  സെപ്റ്റംബര്‍ 27ന്  മുമ്പായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി. കോളേജ്.പി.ഒ, ആലുവ2   വിലാസത്തിലോ ഓഫീസിന്റെ ഇമെയില്‍  (jdtfrgaluva@gmail.com)  മുഖേനയോ സമര്‍പ്പിക്കണം.  അപേക്ഷാഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  ലഭ്യമാണ്.