Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ടെലികോം മേഖലയില്‍ 100% വിദേശ നിക്ഷേപം

ന്യൂ​ഡ​ല്‍​ഹി: ടെ​ലി​കോം മേ​ഖ​ല​യി​ല്‍ 100% നേരിട്ടുള്ള വി​ദേ​ശനി​ക്ഷേ​പ​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭയുടെ അ​നു​മ​തി. 100% വി​ദേ​ശനി​ക്ഷേ​പ​വും ഓ​ട്ടോ​മാ​റ്റി​ക് റൂ​ട്ടി​ലൂ​ടെത്ത​ന്നെ എ​ത്തി​ക്കാം. അ​താ​യ​ത്, ഇ​നി​മു​ത​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തു നി​ല്‍​ക്കാ​തെ ടെ​ലി​കോം ക​ന്പ​നി​ക​ള്‍​ക്ക് വി​ദേ​ശനി​ക്ഷേ​പം സ്വീ​ക​രി​ക്കാം. ടെ​ലി​കോം മേ​ഖ​ല​യി​ല്‍ 49% നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​നാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, ചൈ​ന, പാ​ക്കി​സ്ഥാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍​ക്ക് രാ​ജ്യ​ത്തെ ടെ​ലി​കോം മേ​ഖ​ല​യി​ല്‍ 100% നി​ക്ഷേ​പം ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ല. 2020 ഏ​പ്രി​ലി​ല്‍ ത​ന്നെ ഇ​ന്ത്യ​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് നേ​രി​ട്ടു​ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.