Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

പാകിസ്താന്‍ ബോട്ടും , 12 ജീവനക്കാരും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

അഹമ്മദാബാദ് : പാകിസ്താന്‍ ബോട്ടും , 12 ജീവനക്കാരും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍ . നിരീക്ഷണ ദൗത്യത്തിനിടെയാണ് ‘ അള്ളാ പാവക്കല്‍ ‘ എന്ന പാക് ബോട്ട് രാജരഥന്‍ എന്ന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പിലുള്ള സംഘത്തിന്റെ പിടിയിലായത് .സെപ്റ്റംബര്‍ 14 -ന് രാത്രിയിലാണ് ഗുജറാത്ത് തീരത്ത് പാകിസ്താന്‍ ബോട്ട് എത്തിയത് .
തീരസംരക്ഷണ കപ്പലിലെ കമാന്‍ഡന്റ് ഗൗരവ് ശര്‍മ്മയാണ് മത്സ്യബന്ധന ബോട്ട് തടഞ്ഞത് . തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ബോട്ടില്‍ കയറി . കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിലേക്ക് കൊണ്ടുവന്നതായി പിആര്‍ഒ ഡിഫന്‍സ് ഗുജറാത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

പാകിസ്താന്‍ ബോട്ട് തടയുന്നതിന് ഒരു ദിവസം മുന്‍പ് ഇന്ത്യന്‍ തീരസംരക്ഷണ സേന ദിയുവിലെ വനക് ബാര തീരത്ത് ഒറ്റപ്പെട്ടു പോയ ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചിരുന്നു . സെപ്റ്റംബര്‍ 13 ന് രാത്രി ദിയു അഡ്മിനിസ്ട്രേഷനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാ ദൗത്യം . പോര്‍ബന്തറില്‍ നിന്ന് തദ്ദേശീയ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ വിന്യസിച്ചായിരുന്നു തീരസംരക്ഷണ സേന ഒറ്റപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്