Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി: സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ എത്തുന്നതിന് അനുമതി നല്‍കും. പി ജിക്ക് മുഴുവന്‍ ദിവസവും ക്ലാസ് ഉണ്ടാകും. മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനും ഉത്തരവില്‍ പറയുന്നു.

ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ഒരു ദിവസം പകുതി വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം.