Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

മോദിയുടെ ജന്മദിനം ‘ദേശീയ തൊഴിലില്ലായ്മ ദിന’മായി ആചരിച്ച്‌ യൂത്ത് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ‘ദേശീയ തൊഴിലില്ലായ്മ ദിന’മായി ആചരിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. മോദിയുടെ ജന്മദിനം സേവ സമര്‍പ്പണ്‍ അഭിയാനായി ആചരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് ബദലായാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.
ദേശീയ തൊഴിലില്ലായ്മ ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് രാജ്യമെമ്ബാടും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലില്ലായ്മ, കുറഞ്ഞ വളര്‍ച്ച നിരക്ക്, ഇന്ധന വില വര്‍ധന തുടങ്ങിയ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. ‘ദേശീയ തൊഴിലില്ലായ്മ ദിനം’ എന്ന ഹാഷ്ടാഗില്‍ ലക്ഷകണക്കിന് ട്വീറ്റുകളാണ് ട്വിറ്ററില്‍ നിറഞ്ഞത്.

’45 വര്‍ഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്, 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന ജി.ഡി.പി വളര്‍ച്ച നിരക്ക്, കര്‍ഷകരുടെ വരുമാനം 14 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കില്‍, ജുംല പാക്കേജിന് 20 ലക്ഷം കോടി, 15 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം, പെട്രോള്‍ ലിറ്ററിന് 110 രൂപ, ഡീസല്‍ ലിറ്ററിന് 100 രൂപ -അതുകൊണ്ടാണ് ഇന്ത്യ ദേശീയ തൊഴിലില്ലായ്മ ദിനം ആഘോഷിക്കുന്നത്’ -യൂത്ത് കോണ്‍ഗ്രസ് തലവന്‍ ശ്രീനിവാസ് ബി.വി ട്വിറ്ററില്‍ കുറിച്ചു.