മെല്‍ബണ്‍: അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയ ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി ഫ്രാന്‍സ്. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും നയതന്ത്രപ്രതിനിധികളെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. അപൂര്‍വമായ നടപടിയാണ് ഇതെന്നും എന്നാല്‍ അപൂര്‍വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.ഫ്രാൻസും ഓസ്ട്രേലിയയും തമ്മിൽ നടത്തിയ 40 ബില്യൺ ഡോളറിന്റെ അന്തർവാഹിനി കരാറാണ് റദ്ദാക്കിയത് .
യുഎസുമായും യുകെയുമായും ചേര്‍ന്നുള്ള പ്രതിരോധ കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഓസ്ട്രേലിയ ഫ്രാന്‍സുമായുള്ള കരാറില്‍ നിന്ന് പിന്നോട്ടുപോയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമാണ് കരാറില്‍ ഒപ്പുവച്ചത്.
പ്രതിരോധ കരാര്‍ ഒപ്പിട്ടതോടെ യുഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആണവ അന്തര്‍വാഹിനി ഓസ്ട്രേലിയയ്ക്ക് ലഭിക്കും. ഓസ്ട്രേലിയയ്ക്കുവേണ്ടി 12 മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇതോടെ ഫ്രാന്‍സിനു നഷ്ടമായി. പിന്നില്‍നിന്ന് ഏറ്റ കുത്താണ് കരാറെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയാന്‍ പ്രതികരിച്ചത്.
അതേസമയം, സ്വന്തമായി മുങ്ങിക്കപ്പല്‍ നിര്‍മിക്കുമെന്നാണ് ഓസ്ട്രേലിയയുടെ നിലപാട്. ഫ്രാന്‍സുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്ക അറിയിച്ചു. ഓസ്ട്രേലിയയുമായി പ്രതിരോധമേഖലയിലെ സഹകരണത്തിനു ധാരണയിലെത്തിയ യുഎസിനും യുകെയ്ക്കും നേരെ രാജ്യാന്തരസമൂഹത്തിന്റെ വിമര്‍ശനമുയരുന്നുണ്ട്.
ഫ്രാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മിക്കാനായിരുന്നു ഓസ്ട്രേലിയ കരാര്‍ നല്‍കിയിരുന്നത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
ഇസ്താംബൂളിലെ ബസിലിക്ക സിസ്റ്റേൺ അഞ്ച് വർഷത്തിന് ശേഷം വീണ്ടും തുറക്കുന്നു .
പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ;മൃഗശാലയിലെ സിംഹത്തിനും കഷ്ടകാലം .
സ്വദേശികളോട് മാർപാപ്പയുടെ ക്ഷമാപണം മതിയാകില്ലെന്ന് കാനഡ.
അഫ്ഗാൻ സുരക്ഷിതം; മുസ്ലിം ഇതര പൗരൻമാരെ തിരിച്ച് വിളിച്ച് താലിബാൻ .
ധാന്യ കയറ്റുമതി ;തുറമുഖങ്ങൾ വീണ്ടും തുറക്കാനുള്ള കരാറിൽ ഉക്രെയ്നും റഷ്യയും ഒപ്പുവച്ചു.
കനിഷ്ക ഭീകരാക്രമണത്തിലെ പ്രതി കൊല്ലപ്പെട്ടു.