തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച് ഈ സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിൽ 12,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചൽ വെടിവച്ചാൻകോവിൽ സ്വദേശി വിദ്യയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്. ലൈഫ് പദ്ധതി രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമിയും വീടും നൽകുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു. ലൈഫിന്റെ ഭാഗമായി നിർമിക്കുന്ന 36 ഫ്ളാറ്റ് സമുച്ചയങ്ങൾ പൂർത്തീകരണത്തോടടുക്കകയാണ്. ഇതും ഉടൻ കൈമാറാൻ കഴിയും. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നാം ഉടൻ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന വലിയ ഒരു പദ്ധതിക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും 1000 ജനസംഖ്യയ്ക്ക് അഞ്ചു വീതം തൊഴിൽ നൽകുന്ന പുതിയ പദ്ധതിയും ആസൂത്രണം ചെയ്യുകയാണ്. വാതിൽപ്പടി സേവനം ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഘട്ടത്തിൽ സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, വൈസ് പ്രസിഡന്റ് ശശികല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. വിജയൻ, സി.ആർ. സുനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. മനോജ് കുമാർ, ലത പഞ്ചായത്ത് അംഗങ്ങളായ, എസ്. ശാരിക, പ്രീത, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിയും വിശിഷ്ടാതിഥികളും കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങളും കൈമാറി.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അഗ്നിവീര്‍ രജിസ്ട്രേഷന് ഓഗസ്റ്റ് അഞ്ചു മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്
കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.
മുളക് പൊടിയില്‍ വൻ മായം ;കണ്ടുപിടിച്ചയത് കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിൽ .
ശബരീനാഥന്റെ അറസ്റ്റ് ഗൂഢാലോചന കോൺഗ്രസ് .
സംസ്ഥാനത്ത് വളര്‍ത്തുനായകള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കി .
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
‘പശവെച്ചാണോ റോഡ് നിര്‍മ്മിച്ചത്’: പൊതുമരാമത്ത് വകുപ്പിനും കൊച്ചി കോര്‍പ്പറേഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി
കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്