Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കോവിഡ് വ്യാപനത്തില്‍ കുറവില്ല; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പ്രതിവാര രോ​ഗ വ്യാപന നിരത്ത് പത്തിന് മുകളിലുള്ള വാർഡുകളിൽ മാത്രമായിരിക്കും ഇനി മുതൽ നിയന്ത്രണം. നേരത്തെ ഈ നിയന്ത്രണം എട്ടിന് മുകളിലുള്ള വാർഡുകളിൽ ആയിരുന്നു.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇപ്പോൾ അനുമതി നൽകേണ്ടെന്നാണ് തീരുമാനം. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതിയുണ്ടാകില്ല. സംസ്ഥാനത്ത് സിനിമ തിയേറ്റർ തുറക്കേണ്ടന്നും യോ​ഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇരുന്നു കഴിക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് ഹോട്ടലുടമകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. ബാറുടമകളും സർക്കാരിനോട് ആളുകളെ ഇരുത്താനുള്ള അനുമതി തേടിയിരുന്നു.