Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് 15692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 15,692 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂർ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസർഗോഡ് 222 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4,71,399 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 24,704 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 1,67,008 കോവിഡ് കേസുകളിൽ, 13.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂർ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂർ 1079, കാസർഗോഡ് 281 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,32,897 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.