Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പഞ്ചാബ് മുഖ്യമന്ത്രി മീ ടൂ ആരോപണ വിധേയന്‍; പദവിയ്ക്ക് യോഗ്യനല്ല; ദേശീയ വനിതാ കമ്മീഷന്‍ .

ന്യൂഡല്‍ഹി: പുതുതായി അധികാരമേറ്റ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി പദവിയ്ക്ക് യോഗ്യനല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. മീ ടൂ ആരോപണം ഉയര്‍ന്ന ചരണ്‍ജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത് വഞ്ചനയാണ്, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രേഖ ശര്‍മ്മ ആരോപിച്ചു.

2018 ല്‍ പുറത്തുവന്ന ‘മീ ടൂ’ ആരോപണങ്ങള്‍ക്കിടെയാണ് ചന്നിയുടെ പേരും പുറത്തുവന്നത്. .
‘ചന്നിയ്‌ക്കെതിരെ മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയര്‍പേഴ്സണ്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തുകയും ചെയ്തു, പക്ഷേ ഒന്നും സംഭവിച്ചില്ലായെന്നും രേഖ ശര്‍മ്മ പറഞ്ഞു .

കൂടാതെ, ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നും അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഒരു മീ ടൂ ആരോപിയെ മുഖ്യമന്ത്രിയാക്കി. ഇത് വിശ്വാസവഞ്ചനയാണ്. അയാള്‍ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണ്. അയാള്‍ക്കെതിരെ അന്വേഷണം നടത്തണം. അയാള്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ല. അയാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ താന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുന്നു,’ രേഖാ ശര്‍മ പറഞ്ഞു.