Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

27ന്​ ഭാരത്​ ബന്ദ്​; കേരളത്തില്‍ ഹര്‍ത്താൽ.

തിരുവനന്തപുരം: സെപ്​റ്റംബര്‍ 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ്​ യൂനിയന്‍ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട്​ ആറുവരെയാകും ഹര്‍ത്താല്‍.

പത്ത്​ മാസമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്​ പരിഹാരമുണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ്​ ഭാരത്​ ബന്ദ്​ സംഘടിപ്പിക്കുന്നത്​. പത്രം, പാല്‍, ആംബുലന്‍സ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ്​ അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

രാവിലെ എല്ലാ തെരുവുകളിലും കോവിഡ്​ പ്രോട്ടോകോള്‍ പാലിച്ച്‌​ പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്​റ്റംബര്‍ 22 ന്​ പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച്‌​ ഹര്‍ത്താല്‍ വിളംബരം ചെയ്യും. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന്​ സമിതി പ്രസിഡന്‍റ്​ ആര്‍. ചന്ദ്രശേഖരന്‍, സെക്രട്ടറി എളമരം കരീം, കണ്‍വീനര്‍ കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.