Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സ്ത്രീകളുടെ വസ്ത്രധാരണവും നൃത്തവും;അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം വിലക്കി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കി താലിബാന്‍. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഭീകരര്‍ നിരോധിച്ചത്. ഐ.പി.എല്ലിലെ ചിയര്‍ ലീഡര്‍മാര്‍ക്കും സ്റ്റേഡിയത്തില്‍ തല മറയ്ക്കാത്ത സ്ത്രീകളുമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണയായി പറയപ്പെടുന്നത്. താലിബാന്‍ ഇത് ഇസ്ലാമിന് എതിരാണെന്നും അഫ്ഗാനില്‍ അവര്‍ തെറ്റെന്ന് കരുതുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (എ.സി.ബി) മുന്‍ മാദ്ധ്യമ മാനേജരും പത്രപ്രവര്‍ത്തകനുമായ ഇബ്രാഹിം മോമന്‍ദ് ഞായറാഴ്ച ട്വിറ്ററിലാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഫ്ഗാനിലെ ദേശീയ ടിവിയിലും റേഡിയോയിലും ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്ന് ഇബ്രാഹിം എഴുതി. അതിന്റെ ഉള്ളടക്കങ്ങള്‍ ഇസ്ലാമിന് എതിരായി പരിഗണിക്കപ്പെടുന്നതിനാല്‍ മത്സരങ്ങളുടെ സംപ്രേഷണം നിരോധിച്ചിരിക്കുന്നു. ഇതില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുകയും സ്ത്രീകള്‍ തല മറയ്ക്കാതെ നില്‍ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അഫ്ഗാന്‍ കളിക്കാരും ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്. റാഷിദ് ഖാന്‍, മുഹമ്മദ് നബി തുടങ്ങിയ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. താലിബാന്‍ അഫ്ഗാനില്‍ പിടിമുറുക്കിയ സമയത്ത് രണ്ട് കളിക്കാരും രാജ്യത്തിന് പുറത്തായിരുന്നു, ഇപ്പോള്‍ അവര്‍ യു.എ.ഇയിലാണ് ഉളളത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് റാഷിദും നബിയും. വനിതാ ക്രിക്കറ്റും താലിബാന്‍ അഫ്ഗാനില്‍ നിരോധിച്ചിട്ടുണ്ട്.