Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി

ബെംഗളൂരു :കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. മന്ത്രി നിയമസഭയിലാണ് ഇക്കാര്യം പറഞ്ഞത്.ഏതാനും സംസ്ഥാനങ്ങള്‍ ഇതിനകം അത്തരമൊരു നിയമം പരീക്ഷിച്ചതായും കര്‍ണാടക സര്‍ക്കാരും മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പഠിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവരുമെന്നും അരഗ ജ്ഞാനേന്ദ്ര കൂട്ടിച്ചേര്‍ത്തു.

തന്റെ മണ്ഡലത്തില്‍ 20000ത്തോളം പേര്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനിയായി. ദലിത്, ഒബിസി, മുസ്ലീം വിഭാഗങ്ങളാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് പോയത്. സംസ്ഥാനത്ത് ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി സമ്മതിച്ചു.തന്റെ അമ്മയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്നാണ് ഹൊസദുര്‍ഗ നിയമസഭാംഗമായ ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്റെ അമ്മയെ മതംമാറ്റി, നെറ്റിയില്‍ ‘കുങ്കുമം’ ഇടരുതെന്ന് അവരോട് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

‘തന്റെ അമ്മയുടെ സെല്‍ ഫോണിന്റെ റിങ് ടോണ്‍ പോലും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളായി മാറ്റിയിരിക്കുന്നു. വീട്ടില്‍ ‘പൂജ’ നടത്താന്‍ പോലും തങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായിട്ടുണ്ട്. അവരോട് എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവര്‍ അവരുടെ ജീവിതം അവസാനിപ്പിക്കും’ -ഗൂലിഹട്ടി ശേഖര്‍ പറഞ്ഞു. ആളുകളെ പ്രലോഭിപ്പിച്ച്‌ മറ്റൊരു മതത്തിലേക്ക് ചേര്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.