തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
വള്ളം കളി തുടങ്ങിയ ജല വിനോദങ്ങള്‍ കാണുന്നതിനായി കുളത്തിന്റെ തെക്ക് ഭാഗത്തായി 110 മീറ്റര്‍ നീളത്തില്‍ സ്റ്റോണ്‍ ടൈല്‍ പാകിയതും ഹാന്‍ഡ് റെയില്‍ ഉള്ളതുമായ ഗാലറി, ഗാലറിയില്‍ 10 മീറ്റര്‍ നീളത്തില്‍ മേല്‍ക്കൂര, തെക്കുഭാഗത്ത് 225 മീറ്റര്‍ നീളത്തില്‍ ടൈല്‍ പതിപ്പിച്ച നടപ്പാത, സ്റ്റീല്‍ ഹാന്‍ഡ് റെയില്‍, വിളക്കുകള്‍, കുളത്തിന്റെ എല്ലാ വശങ്ങളിലും പടിക്കെട്ട്, ഗ്രാനൈറ്റ് പതിപ്പിച്ച ഇരിപ്പിടങ്ങള്‍, കുളത്തിലേക്ക് ജലം ഒഴുകിയെത്തുന്ന രണ്ടു തോടുകളും ഗേറ്റ് നിര്‍മ്മിച്ച് നിയന്ത്രണ സംവിധാനം, കന്നു കാലികള്‍ക്ക് ഇറങ്ങുന്നതിന് വേണ്ടി പ്രത്യേകതരത്തിലുള്ള ചരിഞ്ഞ പാത, അലങ്കാര ചെടികള്‍ വളര്‍ത്താനുള്ള പ്രത്യേക പൂത്തൊട്ടികള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് നവീകരണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് കെ ബെന്‍ ഡാര്വിന്, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ഗിരിജ, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്തംഗം ജെ. ജോജി, വാര്‍ഡ് മെമ്പര്‍ എ ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം