Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സിധു അപകടകാരിയായ മനുഷ്യൻ ;സിധു മുഖ്യമന്ത്രിയാകുന്നത് തടയാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാര്‍ -അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: പഞ്ചാബില്‍ രാജിവെച്ച മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിധുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അയവില്ലാതെ തുടരുന്നു. സിധു അപകടകാരിയായ മനുഷ്യനാണെന്നും അത്തരമൊരാള്‍ പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ എന്ത് ത്യാഗവും താന്‍ സഹിക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിധുവിന്‍റെ പരാജയം ഉറപ്പുവരുത്താന്‍ ശക്തനായ എതിരാളിയെ മത്സരിപ്പിക്കും.

അമരീന്ദര്‍ രാഷ്ട്രീയം വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം അദ്ദേഹം തള്ളി. ‘വിജയത്തിന് ശേഷം രാഷ്ട്രീയം വിടാന്‍ ഞാന്‍ തയാറാണ്. എന്നാല്‍, പരാജയപ്പെട്ട് രാഷ്ട്രീയം വിടാന്‍ ഒരിക്കലും തയാറല്ല’. മൂന്ന് ആഴ്ചകള്‍ മുമ്ബ് തന്നെ താന്‍ രാജിക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. തുടരാന്‍ നിര്‍ദേശിച്ചത് സോണിയയാണ്.

ഞാന്‍ എം.എല്‍.എമാരെയും കൊണ്ട് വിമാനത്തില്‍ ഗോവയിലേക്കോ മറ്റോ പറന്നിട്ടില്ല. അങ്ങനെയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഗിമ്മിക്കുകളുടെ ആളല്ല ഞാന്‍. രാഹുലിനും പ്രിയങ്കക്കും അതറിയാം. ഇരുവരും എന്‍റെ കുട്ടികളെ പോലെയാണ്. ഇത് ഇത്തരത്തില്‍ അവസാനിച്ചതില്‍ എനിക്ക് ഏറെ ദുഖമുണ്ട് -അമരീന്ദര്‍ പറഞ്ഞു. രാഹുലിനും പ്രിയങ്കക്കും അനുഭവസമ്ബത്ത് കുറവാണ്. അവരുടെ ഉപദേശകര്‍ തെറ്റായ വഴിക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.