Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

പ്രധാനമന്ത്രി വാഷിംഗ്‌ടണിലെത്തി .

വാഷിംഗ്ടണ്‍: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിയ്ക്ക് ഊഷ്മള വരവേല്‍പാണ് നല്‍കിയത്.പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദര്‍ശനമാണിത്.
നാളെ മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.മറ്റന്നാള്‍ ഐക്യരാഷ്ട സഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്ബ് മോദി ട്വീറ്റ് ചെയ്തിരുന്നു.

യു എസുമായുള്ള സമഗ്രവും ആഗോള തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പ്രധാന പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയുമായി ആഗോള പ്രശ്‌നങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള അവസരമാണ് അമേരിക്കന്‍ സന്ദര്‍ശനമെന്ന് മോദി ട്വീറ്റ് ചെയ്തു.

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങള്‍ സംബന്ധിച്ചും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും ചര്‍ച്ച നടത്തും.