Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ക്രിക്കറ്റ് പരമ്ബരയില്‍ പങ്കെടുക്കാന്‍ പാകിസ്താനെ ക്ഷണിക്കും ; ടീം നിലവാരം മെച്ചപ്പെടുത്താന്‍ ഇന്ത്യയുടെയും സഹകരണം തേടുമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ചെയര്‍മാന്‍.

കാബൂള്‍ : ഏകദിന ക്രിക്കറ്റ് പരമ്ബരയില്‍ പങ്കെടുക്കാന്‍ പാകിസ്താനെ ക്ഷണിക്കുമെന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ അസീസുള്ള ഫസ്ലി . ഇതിനായി സെപ്റ്റംബര്‍ 22 -ന് പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും ഫസ്ലി പറഞ്ഞു . സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ പാകിസ്താനുമായുള്ള പരമ്ബര ഉപേക്ഷിച്ചതിനു പിന്നാലെയാണ് പാകിസ്താനെ ക്ഷണിക്കാനുള്ള അഫ്ഗാന്‍ ക്രിക്കറ്റ് ചെയര്‍മാന്റെ നീക്കം .

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിലവാരം നിലനിര്‍ത്തുന്ന ടീമാണ് അഫ്ഗാന്‍ . ലോകത്തിലെ മുന്‍നിര സ്പിന്നര്‍ റാഷിദ് ഖാന്‍ ഉള്‍പ്പെടെ ചില നല്ല കളിക്കാരും ടീമിലുണ്ട്. എങ്കിലും , താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ടീമിനെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഉണ്ടായി.

അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം സെപ്റ്റംബറില്‍ പാകിസ്താനെതിരെ ശ്രീലങ്കയില്‍ കളിക്കേണ്ടതായിരുന്നു . പക്ഷേ ആ മത്സരം നടന്നില്ല . ശ്രീലങ്കയിലെ കൊറോണ വര്‍ധനവ് മൂലം അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഏകദിന പരമ്ബര റദ്ദാക്കി.

തുടര്‍ന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയെ കാണുമെന്ന് ഫസ്ലി പ്രഖ്യാപിച്ചത് . മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹകരണത്തോടെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് മെച്ചപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഫസ്ലി കൂട്ടിച്ചേര്‍ത്തു. ഇതിനായി ഇന്ത്യ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലേ ക്രിക്കറ്റ് ബോര്‍ഡുകളുടെ ഉദ്യോഗസ്ഥരെ കാണുമെന്നും ഫസ്ലി പറഞ്ഞു .