Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലര്‍ ‘വീകം’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വീകം’ എന്ന പുതിയ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തങ്ങളുടെ ഓദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ധനേഷ് രവീന്ദ്രനാഥ് ആണ് ക്യാമറ. എഡിറ്റിംഗ് ഹരീഷ് മോഹന്‍, സംഗീതം വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈന്‍ ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ഷാജി പുല്‍പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍ അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ് സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, പി.ആര്‍.ഒ പി.ശിവപ്രസാദ്, സ്റ്റില്‍സ് ഷിജിന്‍.പി. രാജ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.