Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ശബരില സന്ദര്‍ശനത്തിനെത്തുന്ന് രഹാന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്

ശബരില സന്ദര്‍ശനത്തിനെത്തുന്ന ആക്ടിവിസ്റ്റ് രഹാന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹാന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ജന്മദിനമായ 26ന് മാലയിടാനാണ് രഹാന ഉദ്ദേശിക്കുന്നത്. നിയമമനുസരിച്ചാണ് താന്‍ ശബരിമലയ്ക്കു പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന പറഞ്ഞു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും രഹന വ്യക്തമാക്കി.

30 വയസുള്ള രഹന ഫാത്തിമ കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോരുകയായിരുന്നു.