Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അഫ്‌ഗാനിസ്ഥാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാന്‍ അനുവദിക്കില്ല-മോദി

അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയെ അതിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച്‌ നരേന്ദ്രമോദി പറഞ്ഞു.”ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു. ഇന്ത്യ പരിഷ്കരിക്കുമ്പോൾ ലോകം മാറുന്നു,” ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് 76 -ാമത് യുഎൻജിഎയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

“വികസനം എല്ലാം ഉൾക്കൊള്ളുന്നതും പോഷകസമൃദ്ധവും സ്പർശിക്കുന്നതും സർവ്വവ്യാപിയുമാകണം. ഇതാണ് ഞങ്ങളുടെ മുൻഗണന,” അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡില്‍ മരണമടഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ചാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യയുടെ നേട്ടവും മോദി ചൂണ്ടിക്കാണിച്ചു. ആഗോള കമ്ബനികളെ ഇന്ത്യയിലേക്ക് വാക്സിന്‍ ഉത്പാദനത്തിനായി മോദി ക്ഷണിക്കുകയും ചെയ്തു.