Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്‌തു .

ഡല്‍ഹി: രാജ്യത്ത്​ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു. എല്ലാ ഇന്ത്യക്കാരനും പ്രത്യേക ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്​ നല്‍കുന്നതാണ്​ പദ്ധതി.

ആയുഷ്​മാന്‍ ഭാരത്​ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ്​ ദേശീയതലത്തില്‍ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്​ തുടക്കം കുറിക്കുന്നത്​. 2020 ആഗസ്റ്റ്​ 15ന്​ ആയുഷ്​മാന്‍ ഭാരത്​ ഡിജിറ്റല്‍ മിഷന്‍റെ പൈലറ്റ്​ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.