Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ആസാദി കനയ്യ കോൺഗ്രസിലേക്ക് . മിണ്ടാട്ടം മുട്ടി ഇടതു ചേരി .

ന്യൂഡല്‍ഹി: സി പി ഐ യുടെ യുവ രക്തമായ കനയ്യകുമാര്‍ ഇനി കോണ്‍​ഗ്രസില്‍. വൈകിട്ട് നാല് മണിയോടെ രാഹുല്‍ ​ഗാന്ധിക്കൊപ്പം ഡല്‍ഹി ഐടിഒയിലെ ഭ​ഗത് സിം​ഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാ‍ര്‍ച്ചന നടത്തിയ ശേഷമാണ് കനയ്യകുമാര്‍ തുട‍ര്‍ന്ന് എഐസിസി ആസ്ഥാനത്ത് എത്തി കോണ്‍​ഗ്രസില്‍ ചേര്‍ന്നത്.എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ സി വേണു ഗോപാല്‍ ആണ് കനയ്യകുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.കനയ്യകുമാറിനൊപ്പം ​എഐസിസി ആസ്ഥാനത്ത് എത്തിയ ​ഗുജറാത്തിലെ ദളിത് നേതാവ് ജി​ഗ്നേഷ് മേവാനിയും പാ‍ര്‍ട്ടിയോട് ഐക്യദാ‍ര്‍ഢ്യം പ്രഖ്യാപിച്ചു.
ബീഹാര്‍ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് കനയ്യയുടെ മാറ്റത്തിന് കാരണം. എഐസിസി ആസ്ഥാനത്ത് വെച്ച്‌ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് താന്‍ സിപിഐ വിട്ടു എന്ന് കനയ്യ വ്യക്തമാക്കി.നിലവില്‍ ​ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎല്‍എയായ ജി​ഗ്നേഷ് മേവാനിക്ക് പാ‍ര്‍ട്ടി അം​ഗത്വം സ്വീകരിക്കാന്‍ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കോണ്‍​ഗ്രസ് സഹയാത്രികനായി പ്രവര്‍ത്തിക്കും. കനയ്യകുമാറിനേയും ജി​ഗ്നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്നേഷ് മേവാനിയും എത്തി

ഇതിന് മുന്‍പായി ഇരുവരും രാഹുല്‍ ​ഗാന്ധിക്കൊപ്പം ഭ​ഗത് സിം​ഗ് സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സു‍ര്‍ജെവാല എന്നിവ‍ര്‍ക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനയ്യ എഐഎസ്‌എഫിന്റെ ബാനറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി.

കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്നും കനയ്യ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു.