Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

അ​തി​ര്‍​ത്തി സം​സ്ഥാ​ന​ത്തി​ന് ചേ​ര്‍​ന്ന​യാ​ള​ല്ലസി​ദ്ദു:ക്യാപ്റ്റൻ അ​മ​രീ​ന്ദ​ര്‍.

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​ന്‍ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ രാ​ജി​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ്. സി​ദ്ദു അ​തി​ര്‍​ത്തി സം​സ്ഥാ​ന​ത്തി​ന് ചേ​ര്‍​ന്ന​യാ​ള​ല്ലെ​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ പ്ര​തി​ക​ര​ണം.

“നി​ങ്ങ​ളോ​ട് ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ്. അ​ദ്ദേ​ഹം സ്ഥി​ര​ത​യു​ള്ള ആ​ള​ല്ല, അ​തി​ര്‍​ത്തി സം​സ്ഥാ​ന​മാ​യ പ​ഞ്ചാ​ബി​ന് അ​നു​യോ​ജ്യ​ന​ല്ല’- അ​മ​രീ​ന്ദ​ര്‍ ട്വീ​റ്റ് ചെ​യ്തു.

മ​ന്ത്രി​സ​ഭ​യി​ല്‍ ത​ന്‍റെ ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സി​ദ്ദു​വി​ന്‍റെ രാ​ജി. പ​ഞ്ചാ​ബി​ന്‍റെ ഭാ​വി​ക്കാ​യി വ്യ​ക്തി​ത്വം പ​ണ​യ​പ്പെ​ടു​ത്തി ഒ​ത്തു​തീ ര്‍​പ്പു​ക​ള്‍​ക്ക് ത​യാ​റ​ല്ല. ഇ​തി​നാ​ല്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്നു. കോ​ണ്‍​ഗ്ര​സി​നെ സേ​വി​ക്കു​ന്ന​ത് തു​ട​രും- സി​ദ്ദു വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച‍​ര്‍​ച്ച​ക​ളി​ല്‍ സി​ദ്ദു​വി​നെ എ​ഐ​സി​സി നേ​തൃ​ത്വം പൂ‍​ര്‍​ണ​മാ​യും മാ​റ്റി നി​ര്‍​ത്തി​യി​രു​ന്നു.

ജൂ​ലൈ​യി​ലാ​ണ് പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​നാ​യി സി​ദ്ദു ചു​മ​ത​ല​യേ​റ്റ​ത്. പ​ത്ത് ദി​വ​സം മു​മ്ബാ​ണ് ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ ​ന​ത്തു​നി​ന്നും മാ​റ്റി​യ​ത്.

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച്‌ റസിയ സുല്‍ത്താന, പര്‍​ഗത് സിം​ഗ് എന്നിവരാണ് രാജിവച്ചത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും യോഗീന്ദര്‍ ദിന്‍ഗ്രയും രാജിവച്ചിട്ടുണ്ട്. നേരത്തെ പി.സി.സി ട്രഷറര്‍ ​ഗുല്‍സന്‍ ചഹലും രാജിവച്ചിരുന്നു.പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസമാണ് സിദ്ധു കസേരയില്‍ ഇരുന്നത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പറഞ്ഞു . ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നത് അയാള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങുമ്ബോഴാണെന്ന് രാജിക്കത്തില്‍ എടുത്തു പറഞ്ഞ സിദ്ദു താന്‍ കോണ്‍ഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും സിദ്ദു കത്തിൽ പറഞ്ഞു .