Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

പാകിസ്ഥാനില്‍ മതനിന്ദക്കുറ്റം ചുമത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ വിധിച്ചു.

ഇസ്ലാമാബാദ് : മതനിന്ദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ വിധിച്ച്‌ ലാഹോറിലെ ജില്ലാ സെഷന്‍സ് കോടതി.
പാകിസ്ഥാനിലെ നിസ്താര്‍ കോളനിയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സല്‍മ തന്‍വീറിനാണ് വധശിക്ഷയും 5,000 രൂപ പിഴയും വിധിച്ചത്. പ്രാദേശിക പുരോഹിതന്റെ പരാതിയില്‍ 2013 ലാണ് തന്‍വീറിനെതിരെ മതനിന്ദ കേസ് രജിസ്റ്റര്‍ ചെയ്തത്.

സല്‍മ തന്‍വീര്‍ മുഹമ്മദ് ഇസ്ലാമിന്റെ അവസാന പ്രവാചകനല്ലെന്ന് പ്രസ്താവിച്ചതിലൂടെ ദൈവനിന്ദ നടത്തിയെന്ന് ജഡ്ജി മന്‍സൂര്‍ അഹമ്മദ് വിധിയില്‍ പറയുന്നു. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുകയും സല്‍മ സ്വയം ഇസ്ലാമിന്റെ പ്രവാചകയാണെന്ന് അവകാശപ്പെട്ടതായുമാണ് ആരോപണം.പാകിസ്താനിലെ മതനിന്ദ നിയമങ്ങൾ മുൻ പ്രസിഡൻറ് സിയ ഉൾ-ഹഖ് 1980-കളിൽ ഭേദഗതി വരുത്തി ശിക്ഷകളുടെ തീവ്രത വർദ്ധിപ്പിച്ചു. ഷിയാസ്, അഹമ്മദിയാസ്,ഹിന്ദു ,കൃസ്ത്യൻ തുടങ്ങിയ മതന്യൂനപക്ഷങ്ങളെയും ഇസ്ലാമിക വിഭാഗങ്ങളെയും വിചാരണ ചെയ്യാൻ നിയമം ദുരുപയോഗം ചെയ്യുന്ന തായി ഇസ്ലാമാബാദിനെതിരെ ആരോപണമുണ്ട്.

1987 മുതൽ കുറഞ്ഞത് 1,472 പേർക്കെതിരെ പാകിസ്താനിൽ കരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പ്രകാരം, 80 ഓളം പ്രതികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരോ ദൈവനിന്ദക്കോ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരോ ആണ് .

ആഗസ്റ്റിൽ, 8 വയസ്സുള്ള ഒരു ഹിന്ദു കുട്ടി രാജ്യത്ത് മതനിന്ദ കുറ്റം ചുമത്തപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി . ഒരു ഇസ്ലാമിക മതപഠനാലയത്തിന്റെ ലൈബ്രറിയിൽ മൂത്രമൊഴിച്ചതിന് ആൺകുട്ടിക്കെതിരെ കുറ്റം ചുമത്തി. റാഹിം യാർ ഖാൻ ജില്ലയിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആൺകുട്ടിയുടെ കുടുംബവും മറ്റുള്ളവരും രക്ഷപ്പെടാൻ നിർബന്ധിതരായി, കുട്ടിയെ മോചിപ്പിച്ചതിനെ തുടർന്ന് മുസ്ലീം ജനക്കൂട്ടം ഹിന്ദു ക്ഷേത്രം ആക്രമിച്ചു തകർത്തു .

മതനിന്ദാപരമായ പ്രവൃത്തികളുടെ ഫലമായി ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രമണങ്ങൾ നടന്നത് പാകിസ്താനിൽ ആണ് .