Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു.

ന്യൂഡല്‍ഹി: പ‍ഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. അമരിന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം ആദ്യമായിട്ടാണ് അമരീന്ദര്‍ ഇന്നലെ ഡല്‍ഹിയിലെത്തിയത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയിരിക്കുന്നത്.79 കാരനായ അമരിന്ദര്‍ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിനൊപ്പമായിരുന്നു .