Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

സിദ്ധു അയഞ്ഞു ;പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും സിദ്ധുവിന് .

ന്യൂഡൽഹി . നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു. ഹൈക്കമാന്‍ഡിന്‍്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചെന്നിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സിദ്ധു തന്നെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് സോണിയ ഗാന്ധി യുടെ നിര്‍ദ്ദേശം.

സിദ്ധു പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ല എങ്കില്‍ പുതിയ പിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്‍ഡ് അന്ത്യ ശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധു വഴങ്ങിയത്. അടുത്ത തെരഞ്ഞെടുപ്പിലും സിദ്ധു തന്നെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കും എന്നാണ് ഇതോടെ വ്യക്തമായത്.

ഇതിന് പിന്നാലെ ആണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചെന്നിയുമായി സിദ്ധു കൂടിക്കാഴ്ച നടത്തിയത്. ചണ്ഡീഗഡിലെ ചെന്നിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.