Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായി കേരളത്തിലെത്തി

ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും വീണ്ടും കേരളത്തിലെത്തി. തൃപ്തി ദേശായിയും സംഘവും പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. ഭൂമാതാ ബ്രിഗേഡിലെ അഞ്ചു പേര്‍ തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. നേരത്തെ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തിക്കൊപ്പമുണ്ട്.

പൊലീസിനെ അറിയിക്കാതെ രഹസ്യമായിട്ട് ആയിരുന്നു തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍ എത്തിയത്. തൃപ്തി പ്രശാന്ത് ദേശായി, ഹരിണാക്ഷി ബാല്‍വന്ത് കാംപ്ലെ, മീനാക്ഷി രാമചന്ദ്ര ഷിന്‍ഡെ, ഛായ പന്ദുരാംഗ് ബിരാദര്‍, മനിഷ രാഹുല്‍ തോകാര്‍, ബിന്ദു അമ്മിണി എന്നിവരാണ് തൃപ്തി ദേശായിയോടൊപ്പം സംഘത്തിലുള്ളത്.

കോട്ടയം വഴിയാണ് സംഘത്തിന്റെ യാത്ര. യുവതികള്‍ക്ക് ശബരിമല പ്രവേശത്തിന് സ്റ്റേ ഇല്ലെന്നും കോടതി ഉത്തരവോടു കൂടിയാണ് എത്തിയിരിക്കുന്നതെന്നും തൃപ്തി മാധ്യമങ്ങളോട് പ്രതികരിച്ചു. സുരക്ഷ കിട്ടിയാലും ഇല്ലെങ്കിലും ശബരിമല സന്ദര്‍ശിക്കുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

അതേസമയം, വിലക്ക് സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.  കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍, വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകുകയായിരുന്നു.

ഇതിനിടെ ബിന്ദു അമ്മിണിക്കു നേരെ കൊച്ചിയില്‍ ആക്രമണം. മുഖത്ത് മുളക് സ്‌പ്രേ ചെയ്തു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥ് കസ്റ്റഡിയില്‍. കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ് സംഭവം. ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയില്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.