Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

വീടിനുള്ളിലെ അജ്ഞാതശബ്ദം; ഭൗമപ്രതിഭാസമെന്ന് വിലയിരുത്തൽ

കോഴിക്കോട്: പോലൂരിലെ വീട്ടിനുള്ളില്‍നിന്ന് തുടര്‍ച്ചയായി അജ്ഞാതശബ്ദം കേള്‍ക്കുന്നതിന് കാരണം ഭൗമപ്രതിഭാസമാകാമെന്ന് വിദഗ്ധസംഘം.  ഭൂമിക്കടിയിലെ മര്‍ദവ്യത്യാസമാകാം ശബ്ദത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.  അജ്ഞാതശബ്ദം  സംബന്ധിച്ച് സ്ഥലത്തെത്തി  സംഘം പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംഘം പറഞ്ഞു.

ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്‌. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്. ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് ഇല്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സര്‍വേ നടത്തും. പരിശോധനാ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.

പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രനും വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്.