Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

നിതിനയുടെ കൊലപാതക കാരണം പ്രണയപ്പക

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ വിതുര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പ്രതി അഭിഷേകിന്റെ മൊഴി. നിതിനയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയായി നിതിന അല്‍പം അകല്‍ച്ച കാണിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്. അതോടെ സ്‌നേഹം ബന്ധം നിലനിര്‍ത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നല്‍കിയ മൊഴിയില്‍ പറയുന്നു.

കോളജ് ഗേറ്റിന് 50 മീറ്റര്‍ അകലെവച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ അരുംകൊല. പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിതിനയുമായുള്ള സംസാരം വഴക്കായി. അതിനിടെ സെക്യൂരിറ്റി ഓഫീസര്‍ ഓടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്രകോപനത്തിലാണ് കഴുത്തിലെ ഞരമ്പ് മുറിച്ചതെന്ന് അഭിഷേക് പൊലീസിന് മൊഴി നല്‍കി.

മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ട നിതിനയും പ്രതി അഭിഷേകും. വെള്ളിയാഴ്ച, സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിഥിനയെ പേപ്പര്‍ കട്ടര്‍ കത്തി കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. അഭിഷേകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അഭിഷേക് ബൈജുവും നിഥിനമോളും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ്. പരീക്ഷ. എന്നാല്‍ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു.