Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ജമ്മു കശ്മീരില്‍ ആയുധ ശേഖരം പിടികൂടി.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി.ജമ്മുകശ്മീര്‍ കുല്‍ഗാമിലുള്ള ഖാസിഗുണ്ടിലെ ചെക്ക് പോയിന്റില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു.
ഇന്ത്യന്‍ സൈന്യവും കുല്‍ഗാം പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. ഭീകരില്‍ നിന്ന് റൈഫിളുകള്‍ 4 ഗ്രനേഡുകള്‍ 4 ഡിറ്റണേറ്ററുകള്‍ 30 പിസ്റ്റള്‍ റൗണ്ടുകള്‍ ലഘുലേഖകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.