Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

പശ്ചിമ ബംഗാള്‍ ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞു പോക്ക് .

കൊല്‍ക്കത്ത; പശ്ചിമ ബംഗാള്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍​ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കള്‍ കൂടുമാറാന്‍ തുടങ്ങിയത്.

റായ്ഗഞ്ജ് എംഎല്‍എ കൃഷ്ണ കല്യാണിയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. വൈകാതെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അഞ്ചാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്.

റായ്ഗഞ്ജ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ദേബശ്രീ ചൗധരിക്കെതിരെ വിമര്‍ശനം നടത്തിയതിന് ബിജെപി കൃഷ്ണ കല്യാണിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.