Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ലക്ഷദ്വീപില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു.

കവരത്തി: ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്‌തു. കവരത്തി ദ്വീപിലാണ് ആറടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്ന് ലക്ഷദ്വീപ് കളക്ടർ എസ് അസ്കർ അലി പറഞ്ഞു.കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കവരത്തിയില്‍ രാഷ്ട്രപിതാവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിമ അനാച്ഛാദനം നടന്നത്. ഗാന്ധി ജയന്തി പ്രമാണിച്ച്‌ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് ഇന്ന് പ്രതിമ അനാച്ഛാദനവും നടത്തിയത്.2010 -ലും ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാവിന്റെ പ്രതിമ സ്ഥാപിക്കാൻ ഭരണകൂടം പദ്ധതിയിട്ടിരുന്നു.